gandhibhavan
ഓടനാവട്ടം ഗാന്ധിഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 35-ാം വാർഷികം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യുന്നു. എ. അജി, പി. അനീഷ്, നെൽസൺ, സി. ബിനു എന്നിവർ സമീപം

ഓടനാവട്ടം: ഓടനാവട്ടം ഗാന്ധിഭവൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ 35-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പി.ടി.എ പ്രസിഡന്റ് പി. അനീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം നെൽസൺ മുഖ്യാതിഥിയായി. വാളിയോട് ജേക്കബ്, എ. അജി, ടി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ലതിക രാജേന്ദ്രൻ സ്വാഗതവും സി. ബിനു നന്ദിയും പറഞ്ഞു. കട്ടയിൽ ഇ..എം..എസ് വായനശാല നടത്തിയ പുസ്തപ്പെട്ടി മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപ്രകടനവും നടന്നു.