കരുനാഗപ്പള്ളി: നഗരസഭ കേശവപുരത്ത് നിർമ്മിക്കുന്ന ഗ്യാസ് ക്രിമെറ്റോറിയത്തിന്റെ പ്രവർത്തനം നീളുന്നതിനിതിരെ കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയും നഗരസഭാ പാർലമെന്ററി കമ്മിറ്റിയും സംയുക്തമായി റീത്ത്‌വച്ച് പ്രതിഷേധിച്ചു. ഒരു കോടി രൂപ ചെലവിലാണ് ക്രിമെറ്റോറിയം നിർമ്മിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ക്രിമെറ്റോറിയം പ്രവർത്തന സജ്ജമാക്കാത്തതിനെതിരെയായിരുന്നു പ്രതിഷേധം.
യോഗം എൻ.അജയകുമാർ ഉദ്ഘാടനം ചെയ്തു. എസ്. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ മുനിസിപ്പൽ ചെയർമാൻ എം. അൻസാർ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എം.കെ. വിജയഭാനു, മണ്ഡലം പ്രസിഡന്റ് മുനമ്പത്ത് ഗഫൂർ, ടി.പി. സലിംകുമാർ, ശോഭ ജഗദപ്പൻ, ആർ. ശശിധരൻപിള്ള, കളീയ്ക്കൽ മുരളി, എം. നിസാർ, എൻ. സുഭാഷ്‌ബോസ്, രമേശ്ബാബു, ബോബൻ ജി. നാഥ്, ബിനോയ് കരിമ്പാലിൽ, സന്തോഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.