കൊട്ടാരക്കര: ഓട്ടം വിളിച്ചുകൊണ്ടുപോയ ശേഷം ഓട്ടോറിക്ഷ ഡ്രൈവറുടെ കാല് തല്ലിയൊടിച്ച കേസിലെ പ്രതി അറസ്റ്റിൽ. അഞ്ചൽ ഇടമുളയ്ക്കൽ പനച്ചവിള കലാമന്ദിരത്തിൽ ശിശുലാലാണ് (49) പിടിയിലായത്. കൊട്ടാരക്കര പുലമൺ സ്റ്റാന്റിലെ ഡ്രൈവറായ പള്ളിക്കൽ സ്വദേശി ഋഷികേശൻ നായരുടെ(52) കാലാണ് തല്ലിയൊടിച്ചത്. ഓട്ടം വിളിച്ചുകൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ ഭാഗത്തുവച്ച് മർദ്ദിക്കുകയായിരുന്നു. മുമ്പ് ആറ്റിങ്ങലിൽ കൊലപാതക കേസിൽ പ്രതിയായിരുന്നു ശിശുലാൽ. കൊട്ടാരക്കര എസ്.ഐ രാജീവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.