photo
ഉലുമുദ്ദീൻ

കൊട്ടാരക്കര: ചടയമംഗലത്ത് പതിനെട്ടുകാരിയെ പീഡിപ്പിച്ച പ്രവാസി അറസ്റ്റിൽ. ചടയമംഗലം കുരിയോട് പള്ളിമുക്ക് പേരൂർകോണത്ത് വീട്ടിൽ ഉലുമുദ്ദീനെയാണ് (35) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശവാസിയായ യുവതി തുണിക്കടയിലെ ജോലികഴിഞ്ഞ് മടങ്ങവെ പ്രതി റബർ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. മൂന്ന് കുട്ടികളുടെ പിതാവായ ഉലുമുദ്ദീൻ വിവാഹബന്ധം വേർപെടുത്തിയതാണ്. മൂന്നുമാസം മുൻപാണ് വിദേശത്ത് നിന്നെത്തിയത്.