al
കൈതക്കോട് ഗവ.എൽ.പി.എസിൽ പുതിയ മന്ദിരത്തിന്റെ സമർപ്പണം മന്ത്രി കെ.രാജു നിർവഹിക്കുന്നു

പുത്തൂർ: പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാണെന്ന് മന്ത്രി കെ. രാജു പറഞ്ഞു. കൈതക്കോട് ഗവ.എൽ.പി.എസിൽ പുതിയ മന്ദിരത്തിന്റെ സമർപ്പണം നിർവഹിക്കുകയായിരുന്നു മന്ത്രി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രകുമാരി കെട്ടിടത്തിന്റെ താക്കോൽ ദാനം നിർവഹിച്ചു.

സ്‌കൂൾ വാർഷികത്തിന്റെ ഉദ്ഘാടനം പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാകൃഷ്ണനും മുഖ്യ പ്രഭാഷണം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ജോൺസണും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ സുനിൽ ടി. ഡാനിയൽ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ധന്യ മനോജ്, കെ. രമേശൻ, തുളസി ലക്ഷ്മണൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ. അശോകൻ, സി. അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് വി. പത്മകുമാർ,ഗ്രാമപഞ്ചായത്തംഗങ്ങൾ പൊതു പ്രവർത്തകർ എന്നിവർ പ്രസംഗിച്ചു.