photo
ഇന്ത്യൻ ദളിത് സർവ്വീസ് സൊസൈറ്റി സംസ്ഥാന വാർഷിക സമ്മേളനം കൊട്ടാരക്കരയിൽ പി.ഐഷാപോറ്റി എം.എൽ.എ ഉത്ഘാടനം ചെയ്യുന്നു. സംസ്ഥാന പ്രസിഡന്റ് വല്ലം ഗണേശൻ, പല്ലിശേരി എന്നിവർ സമീപം

കൊട്ടാരക്കര: ഇന്ത്യൻ ദളിത് സർവീസ് സൊസൈറ്റി സംസ്ഥാന വാർഷിക സമ്മേളനം കൊട്ടാരക്കരയിൽ പി.ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വല്ലം ഗണേശൻ അദ്ധ്യക്ഷനായി. അക്ഷരം കലാസാഹിത്യവേദി ചെയർ‌മാൻ പല്ലിശേരി, ജയൻ കോട്ടാത്തല, പ്രശാന്ത് കുളക്കട, വല്ലം വേണു, ആരംപുന്ന മുരളി, ഷജീല സുബൈദ എന്നിവർ സംസാരിച്ചു. റിട്ട.ഡിവൈ.എസ്.പി വി.കുട്ടപ്പന് ദളിത് കർമ്മശ്രേഷ്ഠ പുരസ്കാരം ഐഷാ പോറ്റി സമ്മാനിച്ചു.