db
ശാസ്‌താംകോട്ട കെ.എസ്.എം ഡി.ബി കോളേജിലെ ബോധി സെമിനാർ പരമ്പരയുടെ സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ.രാജൻ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശാസ്‌താംകോട്ട കെ.എസ്.എം ഡി.ബി കോളേജിൽ അഞ്ച് ദിവസമായി നടന്നുവന്ന ബോധി സെമിനാർ പരമ്പര സമാപിച്ചു. സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ.രാജൻ വർഗീസ് ഉദ്ഘാടനം ചെയ്‌തു. കേരള സർവകലാശാല മുൻ പ്രോ വൈസ് ചാൻസിലർ ഡോ.ജെ.പ്രഭാഷ് മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിദ്യാഭ്യാസ മേഖല സമൂഹത്തിന്റെ കാവലാളാകണമെന്നും അതിന് ആവശ്യമായ അറിവ് വർദ്ധിപ്പിക്കാൻ സെമിനാർ പരമ്പരകൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

കോളേജ് പ്രിൻസിപ്പൽ ഡോ.സി.ഉണ്ണികൃഷ്‌ണൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഐ.നൗഷാദ്, ബ്ലോക്ക് പഞ്ചായത്തംഗം ടി.അനില, പഞ്ചായത്തംഗം എസ്.ദിലീപ് കുമാർ, കൺവീനർ ഡോ.എൻ.ശശികുമാർ, ഡോ.സുശാന്ത്, ഡോ.രാധികാനാഥ്, അനന്തപത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.