കൊല്ലം: ചവറ ഗവ. എച്ച്.എസ്.എസിലെയും കോവിൽത്തോട്ടം ലൂർദ്മാത എച്ച്.എസ്.എസിലെയും എസ്.പി.സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ശങ്കരമംഗലം എച്ച്.എസ്.എസിൽ നടന്നു. സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ സല്യൂട്ട് സ്വീകരിച്ചു. ചവറ സി.ഐ എ. നിസാമുദ്ദീൻ, നോഡൽ ഓഫീസർ വൈ. സോമരാജ്, എസ്.ഐ സുകേഷ്, പ്രിൻസിപ്പൽമാരായ എസ്. ഷൈല, ഗ്ലേറിറ്റ മേരി, ഹെഡ്മാസ്റ്റർ എസ്. ജോർജ്കുട്ടി, സുരേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ എസ്. സജീവ്, ശ്യാംലാൽ, ഷിബി, എസ്.പി.സി ഓഫീർമാരായ കുരീപ്പുഴ ഫ്രാൻസിസ്, ജാക്വിലിൻ തുടങ്ങിയവർ സംസാരിച്ചു.