ഇരവിപുരം: വേനൽച്ചൂടിന്റെ കാഠിന്യത്തിൽ തളരുന്ന വഴിയാത്രക്കാർക്ക് ദാഹജലവുമായി മാടൻനടയിലെ വ്യാപാരികൾ. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മാടൻനട യൂണിറ്റിന്റെ നേതൃത്വത്തിലാണ് ദേശീയ പാതയോരത്ത് യാത്രക്കാർക്കായി ദാഹജലം ഒരുക്കിയത്.
കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അൻസർ അസീസ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ആദിക്കാട് മനോജ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാദത്ത് ഹബീബ്, ഭാരവാഹികളായ അബ്ദുൽ സലാം, സിയാദ് ഷാനൂർ, പി.വി. അശോക് കുമാർ, നഹാസ്, നൗഷാദ്, അറാഫത്ത് ഹബീബ്, അജിത്, അനിൽകുമാർ, ഇ.വി.നാസർ, ഷാജി, ഇഞ്ചയ്ക്കൽ സാബു എന്നിവർ സംസാരിച്ചു.