poli

പുനലൂർ: മകനുമായുണ്ടായ കുടുംബവഴക്കിനെ തുടർന്ന് ചെറുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച മുത്തച്ഛനെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. തെന്മല പഞ്ചായത്ത് ഒറ്റക്കൽ പാറക്കടവിൽ നെല്ലിക്കൽ മേലേതിൽ വീട്ടിൽ സുജിത്തിനാണ് (22) പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മുത്തച്ഛനായ വാസു, പിതാവ് അനിൽകുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നത്: ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. പിതാവും മുത്തച്ഛനുമായി വഴക്കുണ്ടായതിനെ തുടർന്ന് പുറത്തേക്കിറങ്ങിയ മുത്തച്ഛൻ റബർ ഷീറ്റിന് ഒഴിക്കുന്ന ആസിഡുമായെത്തി ചെറുമകന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു. മുഖത്തിന്റെ ഇടതുഭാഗത്ത് പൊള്ളലേറ്റ സുജിത്തിനെ നാട്ടുകാർ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിക്ക ദിവസങ്ങളിലും ഇവരുടെ വീട്ടിൽ വഴക്കുണ്ടാകാറുണ്ട്. സംഭവം അറിഞ്ഞെത്തിയ തെന്മല സി.ഐ മണികണ്ഠൻ ഉണ്ണി, എസ്.ഐ പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.