mini
പുനലൂർ നഗരസഭ ലൈഫ് പാർപ്പിട പദ്ധതിയിലെ ഗുണഭോക്താക്കളുടെ കുടുംബ സംഗമം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യുന്നു. നഗരസഭ ചെയർമാൻ കെ. രാജശേഖരൻ, ഉപാദ്ധ്യക്ഷ സുശീല രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം

പുനലൂർ: പുനലൂർ നഗരസഭ അതിർത്തിയിലെ ലൈഫ് പാർപ്പിട പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമം ചെമ്മന്തൂർ കെ. കൃഷ്ണപിളള സാംസ്കാരിക നിലയത്തിൽ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. നഗരസഭയിൽ 660 വീടുകളുടെ നിർമ്മാണമാണ് പൂർത്തിയാക്കിയത്. നഗരസഭ ചെയർമാൻ കെ. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു.

ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സുഭാഷ് ജി. നാഥ്, വി. ഓമനക്കുട്ടൻ, ബി. സുജാത, അംജത്ത് ബിനു, മുൻ നഗരസഭാ ചെയർമാൻ എം.എ. രാജഗോപാൽ, കൗൺസിലർമാരായ എം.എ. ലത്തീഫ്, എസ്. സുബിരാജ്, കോൺഗ്രസ് (എസ്) നേതാവ് കെ. ധർമ്മരാജൻ തുടങ്ങിയവർ സംസാരിച്ചു. 5കോടി രൂപ ചെലവഴിച്ച് ചെമ്മന്തൂരിൽ പണിയുന്ന ടൗൺ ഹാളിന്റെ നിർമ്മാണോദ്ഘാ‌ടനവും മന്ത്രി കെ. രാജു നിർവഹിച്ചു.