zz
സൂര്യാതപമേറ്റ ഗോപി.

പത്തനാപുരം: ചൂടുകനത്തതിനെ തുടർന്ന് ചെമ്പനരുവി സ്വദേശികളായ രണ്ടുപേർക്ക് സൂര്യാതപമേറ്റു. ഗോപി(53), രവി മന്ദിരത്തിൽ ഉഷ (58)എന്നിവർക്കാണ് സൂര്യാതപമേറ്റത്. എസ്.എഫ്.സി.കെയിലെ തൊഴിലാളിയാണ് ഗോപി. ജോലിക്കിടെയാണ് ഗോപിക്ക് പൊള്ളലേറ്റത്. എസ്.എഫ്.സി.കെയിലെ കശുഅണ്ടി വിഭാഗത്തിലെ കരാർ തൊഴിലാളിയാണ് ഉഷ. ഗോപിയുടെ ചെവിക്ക് പിന്നിലും മുഖത്തും ഉഷയുടെ കൈകളിലുമാണ് പൊള്ളലേറ്റത്. ഇരുവരും പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.