ksspa
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ്ട്രഷറിക്ക് മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗം ബി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു. ചന്ദ്രശേഖരപിള്ള, രാജേന്ദ്രപ്രസാദ്, എസ്. മധുസൂദനൻ, നാഗരാജൻ, ബി.ജി. പിള്ള എന്നിവർ സമീപം

കൊല്ലം: സംസ്ഥാന ബഡ്ജറ്റിൽ സർവീസ് പെൻഷൻകാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിക്കാത്ത ധനവകുപ്പ് മന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് 11ന് കളക്ടറേറ്റ് പടിക്കൽ സംഘടിപ്പിക്കുന്ന കൂട്ടധർണയ്ക്ക് മുന്നോടിയായി കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ്ട്രഷറിക്ക് മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടന്നു.

സംസ്ഥാന കമ്മിറ്റി അംഗം ബി. സതീശൻ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബി. സതീശൻ, എം. സുജയ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോൺസൺ മേലതിൽ, എസ്. രാജേന്ദ്രപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് എൽ. ശിവപ്രസാദ്, ബി.ജി. പിള്ള, അൽഫോൺസ, എസ്. രഘുനാഥൻ, ജോൺ ബിന്നി, ടി. നാഗരാജൻ എന്നിവർ സംസാരിച്ചു.