zz
വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നാക്കുകള്‍.

പത്തനാപുരം: വീട്ടുമുറ്റത്ത് കശാപ്പ് ചെയ്ത പശുവിന്റെ നാക്കുകൾ വിതറിയതായി പരാതി. ബി.ജെ.പി പ്രവർത്തകനായ വിളക്കുടി പി.എൻ ഹൗസിൽ വിശ്വരൂപന്റെ വീട്ടുമുറ്റത്ത് നിന്ന് ഇന്നലെ രാവിലെയാണ് നാക്കുകൾ കണ്ടെത്തിയത്. നാൽക്കാലികളെ ഇറച്ചിക്കായി ഉപയോഗിച്ച ശേഷം ആറോളം നാക്കുകൾ വീട്ട് മീറ്റത്ത് വിതറുകയായിരുന്നു. ബോധപൂർവം പ്രദേശത്ത് വർഗീയ കലാപം സൃഷ്ടിക്കാനുള്ള നീക്കമാണെന്ന് പൊലീസ് സംശയിക്കുന്നു. വിളക്കുടി പഞ്ചായത്ത് കേന്ദ്രീകരിച്ച് അനധികൃത അറവ് മാഫിയയുടെ പ്രവർത്തനവും സജീവമാണ്. പൗരത്വ ബില്ലിനെ അനുകൂലിച്ച് സംസാരിച്ചതിന്റെ പ്രതികാര നടപടിയാണിതെന്ന് വിശ്വരൂപൻ ആരോപിച്ചു. കുന്നിക്കോട് പൊലീസ് കേസെടുത്തു.