കൊല്ലം: ഡെമോക്രാറ്റിക് ഫോറം, മൊറാർജി ഫോറം എന്നിവയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ 124-ാം ജന്മദിനാഘോഷം ആചരിച്ചു. കൊല്ലം ഫൈൻ ആർട്സ് ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഡെമോക്രാറ്റിക് ഫോറത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലഹരിവിമുക്ത ഗ്രാമരൂപീകരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുൻ എം.എൽ.എ എ.എ. അസീസ് നിർവഹിച്ചു. തണൽ പദ്ധതി കെ.എൻ. മോഹൻലാൽ ഉദ്ഘാടനം ചെയ്തു. ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി. ജോർജ്ജ് മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. കമറുദ്ദീൻ മുസലിയാർ, ഫാ. ഗീവർഗീസ് തരകൻ, എം. ഇബ്രാഹിംകുട്ടി, ടി.ഡി. സദാശിവൻ, പി.എസ്. നടരാജൻ, പ്രൊഫ. കെ. കൃഷ്ണൻ, പ്രൊഫ. കെ.ജി. മോഹൻ, വി.ടി. കുരീപ്പുഴ, ടി. യേശുദാസൻ, മുഹമ്മദ്ഖാൻ, ഗ്രേസി ജോർജ്ജ്, കെ. രമാദേവി, സത്യാനന്ദൻ, എസ്.ജെ. അൽഫോൺസ്, ഇഞ്ചയ്ക്കൽ ബഷീർ, എഫ്. വിൻസെന്റ്, ഡി. സത്യരാജൻ, ശരത്കുമാർ, മംഗലത്ത് നൗഷാദ് എന്നിവർ സംസാരിച്ചു.