kadackal
കടയ്ക്കൽ ക്ഷേത്രം

കടയ്ക്കൽ: കടയ്ക്കൽ തിരുവാതിര ആറാം ദിവസമായ ഇന്ന് കടയ്ക്കലമ്മയ്ക്ക് ആയിരങ്ങൾ പൊങ്കാല അർപ്പിക്കും. രാവിലെ 7ന് ഉദ്‌ഘാടന സമ്മേളനം ദേവസ്വം പ്രസിഡന്റ് എൻ.വാസു ഉദ്‌ഘാടനം ചെയ്യും. 40 ലക്ഷം രൂപ ചെലവഴിച്ച് ക്ഷേത്രോപദേശക സമിതി നിർമ്മിക്കുന്ന നടപ്പന്തലിന്റെ തറക്കല്ലിടീലും അദ്ദേഹം നിർവഹിക്കും.

ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ജെ.എം.മർഫി അദ്ധ്യക്ഷനാകും. മുഖ്യ പ്രഭാഷണവും ബഡ്‌സ് സ്കൂൾ കുട്ടികൾക്കായുള്ള വാട്ടർ ഡിസ്പെൻസർ വിതരണവും ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ നിർവഹിക്കും. പൊങ്കാല ഉദ്‌ഘാടനം സിനിമാതാരം രചന നാരായണൻകുട്ടിയും വ്യാപാര- പുഷ്പമേള ഉദ്‌ഘാടനം പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ കെ.കൃഷ്ണകുമാര വാര്യരും നിർവഹിക്കും. ദേവസ്വം ബോർഡ് അസി. കമ്മിഷണർമാരായ എൻ.അജയകുമാർ, കെ.രാജേന്ദ്രൻ നായർ, സബ് ഗ്രൂപ്പ് ഓഫീസർ പി.അയ്യപ്പൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ബിജു സ്വാഗതവും ഉപദേശകസമിതി അംഗം ആർ.ഗിരീഷ് നന്ദിയും പറയും. 8.30ന് നാദസ്വര കച്ചേരി, വൈകിട്ട് 5ന് കുത്തിയോട്ട കളി മത്സരം, 5.15ന് വിശേഷാൽ ഐശ്വര്യ വിളക്ക്, രാത്രി 7.45ന് മുടിയാട്ടക്കാവ് നാടൻപാട്ടും നൃത്താവിഷ്‌കാരവും. ഇന്ന് മുതൽ 10 ദിവസം പ്രധാന കലപരിപാടികൾ സ്റ്റേജിൽ അരങ്ങേറും. വിവിധ കരകളിൽ വൈദ്യുതി ദീപലങ്കാരങ്ങൾ പ്രഭചൊരിയും.