കൊട്ടാരക്കര: പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ എഴുപത്തിരണ്ടാം വാർഷികാഘോഷം ചലച്ചിത്ര നടൻ സച്ചിൻ ആനന്ദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഓമന ശ്രീറാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ സിന്ധു പ്രഭാകർ, പി.ടി.എ പ്രസിഡന്റ് യോഹന്നാൻ, സീനിയർ അസിസ്റ്റന്റ് ടി.ആർ. മഹേഷ്, സ്റ്റാഫ് സെക്രട്ടറി പ്രവീൺ എന്നിവർ സംസാരിച്ചു. വി.എച്ച്.എസ്.ഇ പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ രേഷ്മാകൃഷ്ണനെ കാഷ് അവാർഡ് നൽകി അനുമോദിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.