കൊല്ലം: റോട്ടറി ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ പോളിയോ നിർമ്മാർജ്ജനം എന്ന സന്ദേശവുമായി കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെ സംഘടിപ്പിക്കുന്ന വാഹനയാത്രയ്ക്ക് കൊട്ടിയം റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ തഴുത്തലയിൽ സ്വീകരണം നൽകി.
ഡിസ്ട്രിക്ട് 3211 മുൻ ഗവർണർ ജോൺ ഡാനിയേൽ ദീപശിഖ ഏറ്റുവാങ്ങി. കൊട്ടിയം റോട്ടറി ക്ലബ് നിയുക്ത പ്രസിഡന്റ് സജീവ് പുല്ലാങ്കുഴി, സെക്രട്ടറി അരുൺ സ്റ്റീഫൻ, എസ്. ബിജു, ഷിബു റാവുത്തർ, പോൾ തോമസ്, ബി. സുകുമാരൻ, സുദർശന ബാബു, അനിൽ കുമാർ, ഡോ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. വാഹനയാത്രയ്ക്ക് നേതൃത്വം നൽകുന്ന ശ്രീധർ, ശരവൺ എന്നിവരെ ക്ലബ് ഭാരവാഹികൾ ചേർന്ന് ആദരിച്ചു.