കൊട്ടിയം: മയ്യനാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി കൂട്ടിക്കട ഇരവിപുരം ന്യൂ എൽ.പി.എസിൽ കലാകായിക മേള സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ചേർന്ന യോഗം മുഖത്ത ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. ലെസ്‌ലി ജോർജ്ജ്, എസ്. സിന്ധു, വി. ഉദയകുമാർ, ഡാർലമെന്റ് വി. ഡിസ്മാസ്, സജീവ്മാമ്പറ, ബാലനാരായണൻ എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനം ഗ്രാമപഞ്ചായത്തംഗം വി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ സൗമ്യ അദ്ധ്യക്ഷത വഹിച്ചു. ബഡ്സ് സ്‌കൂൾ ഹെഡ്മിഡ്രസ് ഇൻചാർജ് ഷാനി, സൂപ്രണ്ട് സുധീർ, അങ്കണവാടി വർക്കർ സിന്ധ്യ എന്നിവർ സംസാരിച്ചു.