ഏരൂർ: ലോക കേരളസഭാ സാഹിത്യ മത്സരത്തിൽ കഥാരചനയ്ക്ക് മൂന്നാം സ്ഥാനം നേടിയ എട്ടാം ക്ളാസുകാരി റിജാന റിയാസ് നാടിന് അഭിമാനമാകുന്നു. കരുകോൺ എ.വി ഹൗസിൽ മുഹമ്മദ് റിയാസിന്റെയും റജുലയുടെയും മകളാണ്. ലോക മാതൃഭാഷാദിനത്തോട് അനുബന്ധിച്ച് മലയാളം മിഷൻ സംഘടിപ്പിച്ച ലോക കേരളസഭാ സാഹിത്യമത്സരത്തിലാണ് ജൂനിയർ വിഭാഗത്തിൽ റിജാന മൂന്നാം സ്ഥാനം നേടിയത്. യു.എ.ഇ റാസൽഖൈമ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിനിയാണ്. തിരുവനന്തപുരം അയ്യങ്കാളി മെമ്മോറിയൽ ഹാളിൽ (വി.ജെ.ടി) നടന്ന ചടങ്ങിൽ മലയാള മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ സമ്മാനം കൈമാറി.