തഴവ : നികുതി വർദ്ധനവ് അശാസ്ത്രീയമാണെന്ന് ആരോപിച്ച് പാവുമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വില്ലേജ് ഓഫീസ് പടിക്കൽ സംഘടിപ്പിച്ച കൂട്ടധർണ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രം ഇന്ത്യയെ കോർപ്പറേറ്റുകൾക്ക് പണയപ്പെടുത്തുമ്പോൾ സംസ്ഥാന സർക്കാർ അധിക നികുതി ചുമത്തി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും കെ.സി. രാജൻ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അഡ്വ. ബി. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് എൻ. അജയകുമാർ, അഡ്വ. എം.എ. ആസാദ്, കെ.പി. രാജൻ, ഷിബു എസ്. തൊടിയൂർ, മേലൂട്ട് പ്രസന്നകുമാർ, ടോമി എബ്രഹാം എന്നിവർ സംസാരിച്ചു.