കരുനാഗപ്പള്ളി: വാഹനാപകടത്തിൽ മരിച്ച ഗൃഹനാഥന്റെ കുടുംബത്തിന് സഹായഹസ്തവുമായി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ രംഗത്ത്. യൂണിയന്റെ പരിധിയിൽ വരുന്ന ക്ലാപ്പന മദ്ധ്യം 182-ാം നമ്പർ ശാഖാംഗമായ സുകുമാരനാണ് വാഹനാപകടത്തിൽ മരിച്ചത്. സുകുമാരന്റെ കുടുംബത്തിനുള്ള കരുനാഗപ്പള്ളി യൂണിയന്റെ ധനസഹായം യൂണിയൻ സെക്രട്ടറി എ. സോമരാജനും പ്രസിഡന്റ് കെ. സുശീലനും ചേർന്ന് പരേതന്റെ ഭാര്യ ലീലാമണിക്ക് കൈമാറി. വനിതാസംഘം സെക്രട്ടറി മധുകുമാരി, യൂണിയൻ കമ്മിറ്റി അംഗം ക്ലാപ്പന ഷിബു, ശാഖാ സെക്രട്ടറി രാജൻ, പ്രസിഡന്റ് പത്മനാഭ പണിക്കർ, രഘുവരൻ, സത്യദേവൻ, ചാർമ്മിള, ഗിരിജ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.