photo
അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്യുന്നു. രഞ്ജു സുരേഷ്, ശ്രീധരൻപിള്ള, പി.ആർ. ബാലചന്ദ്രൻ, വി. രവീന്ദ്രനാഥ് തുടങ്ങിയവർ സമീപം

അഞ്ചൽ: അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിലെ 2020-21 വർഷത്തെ പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട വികസന സെമിനാർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ധന്യ രാജു പദ്ധതി രേഖ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ആർ. ബാലചന്ദ്രൻ സ്വാഗതവും സെക്രട്ടറി അലക്സാണ്ടർ ടി. നന്ദിയും പറഞ്ഞു.