കരുനാഗപ്പള്ളി: നിരവധി മോഷണക്കേസുകളിലെ പ്രതി എറണാകുളം നോർത്ത് പറവൂർ കണ്ടാട്ട്പാടത്ത് വിപിൻ ലാലിനെ (40) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തഴവ ശ്രീനിലയത്തിൽ പ്രഭാകരൻ നായരുടെ വീട്ടിൽ പ്രതി മോഷണശ്രമം നടത്തിയിരുന്നു. കമ്പിപ്പാര ഉപയോഗിച്ച് കതക് പൊളിക്കുന്നതിനിടയിൽ അയൽക്കാർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് സ്കൂട്ടർ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഓച്ചിറയിലെ ഒരു ലോഡ്ജിൽ താമസിക്കുന്നതായി കണ്ടെത്തി. സർക്കിൾ ഇൻസ്പെക്ടർ മഞ്ജുലാൽ, എസ്.ഐ സാബു വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.