photo
സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ ജില്ലാതല പ്രസഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഞ്ചൽ ശബരിഗിരി സ്കൂൾ വിദ്യാർത്ഥി ഗോകുൽ കൃഷ്ണയെ എക്സൈസ് ഇൻസ്പെക്ടർ ബിജു എൻ. ബേബി ഉപഹാരം നൽകി ആദരിക്കുന്നു. ഡോ. വി.കെ. ജയകുമാർ സമീപം

അഞ്ചൽ: കൊല്ലം ഫാത്തിമാ ട്രെയിനിംഗ് കോളേജിൽ സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ നടത്തിയ ജില്ലാതല പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശബരിഗിരി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥി ഗോകുൽ കൃഷ്ണയെ അനുമോദിച്ചു. അനുമോദനയോഗം ഉദ്ഘാടനവും ഉപഹാര സമർപ്പണവും അഞ്ചൽ എക്‌സൈസ് ഇൻസ്‌പെക്ടർ ബിജു എൻ. ബേബി നിർവഹിച്ചു. ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ, വിമുക്തി മിഷൻ കോ ഓർഡിനേറ്റർ കെ.സി. ബിനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.