ശാസ്താംകോട്ട: മൈനാഗപ്പള്ളി മിലാ ദേ ഷെരീഫ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരും ആദ്യകാല കോൺഗ്രസ് നേതാവുമായിരുന്ന വേങ്ങ കുറ്റിയിൽ അഡ്വ. ഹാജി സി.എം.ഇബ്രാഹിം കുട്ടി (100) നിര്യാതനായി. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായും 50 വർഷത്തോളം പള്ളിശേരിക്കൽ മുസ്ലിം ജമാത്തിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ബി.ഡി.ഒആയും കെ.പി.സി.സി നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം കരുനാഗപ്പള്ളി ബാറിലെ അഭിഭാഷകനായിരുന്നു.
മക്കൾ: ഉമൈബാബീവി, മജീദാ ബീവി, നൂർജഹാൻ, താജുന്നിസ മെഹബൂബ്, പരേതയായ നുസൈബാ ബീവി (റിട്ട. പ്രിൻസിപ്പൽ എം.എസ്.എച്ച്.എസ്.എസ്). മരുമക്കൾ: ഹുസൈൻ (ഗവ. കോൺട്രാക്ടർ ) അബ്ദുൽ അസീസ് (റിട്ട. ഡിവിഷണൽ ഓഫീസർ, വെയർഹൗസിംഗ് കോർപ്പറേഷൻ), വഹാബ് (റിട്ട. പൊലീസ് സൂപ്രണ്ട് ), മെഹബൂബ് (റിട്ട. ബാങ്ക് മാനേജർ, തിരുവനന്തപുരം), പരേതനായ ബഷീർ (റിട്ട. എ.ടി.ഒ)