sugathan
കേരള ജനകീയ ഉപഭോക്തൃ സമിതിയുടെ നേതൃത്വത്തിൽ പോസ്റ്റൽ സീനിയർ സൂപ്രണ്ട് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.പി. സുഗതൻ ചിറ്റുമല ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പോസ്റ്റ് ഓഫീസ് സേവനങ്ങൾ ആധുനികവത്കരിക്കുക, പ്രവർത്തനരഹിതമായ തപാൽപ്പെട്ടികൾ മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ജനകീയ ഉപഭോക്തൃ സമിതിയുടെ നേതൃത്വത്തിൽ പോസ്റ്റൽ സീനിയർ സൂപ്രണ്ട് ഓഫീസിലേക്ക് മാർച്ച് നടത്തി.
സമിതി പ്രസിഡന്റ് അഡ്വ. എം.പി. സുഗതൻ ചിറ്റുമല ഉദ്ഘാടനം ചെയ്തു. ലൈക്ക് പി. ജോർജ്ജ്, തഴുത്തല ദാസ്, കല്ലുംപുറം വസന്തകുമാർ, പിന്നാട്ട് ബാബു, നസീം ബീവി, ആർ. സുമിത്ര തുടങ്ങിയവർ സംസാരിച്ചു. കിളികൊല്ലൂർ തുളസി, ശശിധരൻ, കുണ്ടറ ഷെറഫ്, രാജാസലിം, ഏലിയാമ്മ, മണിയമ്മ, ടെഡി സിൽവസ്റ്രർ, കേരളപുരം വിനോദ്, മുളങ്കാടകം സന്തോഷ്, മധു, കവിരാജ് തുടങ്ങിയവർ നേതൃത്വം നൽകി.