കടയ്ക്കൽ: കാരയ്ക്കാട് നടന്ന എ.ഐ.വൈ.എഫ് കടയ്ക്കൽ മേഖലാ സമ്മേളനം തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി ജി.എൽ. അജീഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. അശോക് ആർ. നായർ, ശ്യാം സി.ആർ., പഞ്ചമി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. നവജീവൻ രക്തദാനസേനയുടെ ഉദ്ഘാടനം സി.പി.ഐ കടയ്ക്കൽ മണ്ഡലം സെക്രട്ടറി ജെ.സി. അനിൽ നിർവഹിച്ചു. ആർട്ടിസ്റ്റ് ഗോപൻ, ആർട്ടിസ്റ്റ് താര, സംസ്ഥാന തലത്തിൽ ഇന്ത്യ സ്‌കിൽ വാട്ടർ ടെക്‌നോളജി മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മഞ്ജരി എന്നിവരെ ജനയുഗം ജനറൽ മാനേജർ സി.ആർ. ജോസ് പ്രകാശ് ആദരിച്ചു. പി. പ്രതാപൻ, വി. ബാബു, ഡി. ലില്ലി, സുധിൻ കടയ്ക്കൽ, ബി. ആദർശ്, റോയ് തോമസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കൃഷ്ണപ്രശാന്ത് (പ്രസിഡന്റ്), ആദിത്യ, റോഷൻ റാവുത്തർ (വൈസ് പ്രസിഡന്റ്), ആർ.എസ്. അഖിൽ (സെക്രട്ടറി), ശ്യാം സി.ആർ, അഡ്വ. അഖിൽ എസ്.വി (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.