photo
മുക്കട മൈത്രി റസിഡന്റ്സ് അസോസിയേഷന്റെ അനുമോദന ചടങ്ങിൽ എസ്. ജയലാൽ എം.എൽ.എ സംസാരിക്കുന്നു

പാരിപ്പള്ളി: മുക്കട മൈത്രി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്. ജയലാൽ എം.എൽ.എയെ അനുമോദിച്ചു. പ്രദേശത്ത് ജപ്പാൻ കുടിവെള്ള വിതരണം നടപ്പിലായതിന്റെ ഭാഗമായാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് അഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സത്താർ, അസോ. സെക്രട്ടറി വേണുകുമാർ, മാർഷ് ലാൽ, മുരളീധരൻപിള്ള എന്നിവർ സംസാരിച്ചു. ചടങ്ങിൽ മൂന്ന് നിർദ്ധനർക്ക് ചികിത്സാസഹായം കൈമാറി.