തൊടിയൂർ: കല്ലേലിഭാഗം തൊടിയൂർ യു.പി.എസ് വാർഷികാഘോഷത്തോടനുബന്ധിച്ച് ചേർന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലേഖാ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപിക ഷീലയ്ക്ക് അവർ ഉപഹാരം നൽകി. പി.ടി.എ പ്രസിഡന്റ് കീർത്തിയിൽ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ശാസ്ത്രമേളയിൽ ടീച്ചിംഗ് എയിഡ് സമ്മാനം നേടിയ അദ്ധ്യാപിക ജിജിക്കും വിവിധ തല മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കും ബ്ലോക്ക് പഞ്ചായത്തംഗം റിച്ചു രാഘവൻ സമ്മാനങ്ങൾ വിതരണം ചെയ്തു. കുഞ്ഞുകരുതൽ പദ്ധതിയിലെ മികച്ച നിക്ഷേപകരായ വിദ്യാർത്ഥികൾക്ക് തൊടിയൂർ സർവീസ് സഹ. ബാങ്ക് പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രൻ അവാർഡ് നൽകി. ഷീജാ ബാബുരാജ്, എം.എം. സലിം, ആർ. രാജേഷ്, ടി. രാജു, എ.ടി. പ്രേമചന്ദ്രൻ നായർ, ടി.പി. മധു, കെ. വാസുദേവൻ, ബീനാ സുനിൽ,
എം. റഹിം, സജിസഞ്ജയൻ, ബിനോയി ആർ. കല്പകം എന്നിവർ സംസാരിച്ചു. ഷീല മറുപടിപ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് വി.എസ്. ശ്രീരേഖ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എച്ച്. റീത്ത നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കലാസന്ധ്യയ്ക്ക് തൊടിയൂർ വസന്തകുമാരി തിരിതെളിച്ചു. സമ്മേളനത്തിന് മുന്നോടിയായി നടന്ന തളിർക്കൂട്ടം 2020 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് അംഗങ്ങൾക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രോഹിണി ഉപഹാരം വിതരണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് ചാന്ദ്ര നിരീക്ഷണം നടത്താൻ സ്കൂളിൽ സൗകര്യമൊരുക്കി.