photo
പൂതക്കുളം ചെമ്പകശേരി ഹയ‌ർ സെക്കൻഡറി സ്കൂളിൽ നടന്ന എസ്.പി.സി സീനിയർ ബാച്ചിന്റെ പാസിംഗ് ഒൗട്ട് പരേഡ്

പാരിപ്പള്ളി: പൂതക്കുളം ചെമ്പകശേരി ഹയ‌ർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി സീനിയർ ബാച്ചിന്റെ പാസിംഗ് ഒൗട്ട് പരേഡ് നടന്നു. പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ മാനേജർമാരായ കൃഷ്ണവേണി, ഉദയകുമാരി, വാർഡംഗം ഷീല, പി.ടി.എ പ്രസിഡന്റ് പുഷ്കിൻ ലാൽ, എച്ച്.എം ശ്രീകല, പരവൂർ എസ്.ഐ ജോയിക്കുട്ടി, എസ്.പി.സി പരിശീലകരായ മനോജ്, ഷീജ, സി.പി.ഒ സൂരജ്കുമാർ, എ.സി.പി.ഒ രാജേശ്വരിഅമ്മ എന്നിവർ പങ്കെടുത്തു. മികച്ച കേഡറ്റുകൾക്ക് ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു.