jayan

കൊട്ടിയം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വടക്കേ മൈലക്കാട് ജയഭവനിൽ ജയനാണ് (പപ്പൂസ് -40) മരിച്ചത്. ഫെബ്രുവരി 28ന് രാത്രി കൊട്ടിയം ഇണ്ടക്ക് മുക്കിന് സമീപം ബൈക്കും പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 2 നായിരുന്നു മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മഞ്ജു. മക്കൾ: ഗൗരിനന്ദ, അഭിനവ്.