കൊല്ലം: രാജ്യത്തിന്റെ ബഹുസ്വരതയും ഭരണഘടനാപരമായ പൗരാവകാശങ്ങളും ഹനിക്കുന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം താലൂക്കിലെ 59 ജമാഅത്തുകളുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ റാലിയും സമ്മേളനവും 27 ന് കൊല്ലത്ത് നടക്കുമെന്ന് കൊല്ലം മഹൽ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാനും മുൻ എം.എൽ.എയുമായി ഡോ.എ.യൂനുസ് കുഞ്ഞ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വൈകിട്ട് 4ന് ശ്രാമം മൈതാനിയിൽ നിന്ന് ആരംഭിക്കുന്ന റാലി പീരങ്കി മൈതാനത്ത് സമാപിക്കും. പൊതുസമ്മേളനത്തിൽ ദേശീയ - സംസ്ഥാന നേതാക്കൾ പങ്കെടുക്കും. മഹൽ കോ-ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ അഡ്വ.എം.അബ്ദുൽബാരി, ഫസൽ റഹ്മാൻ, പോളയത്തോട് ഷാജഹാൻ, ആദം ബാബു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.