പത്തനാപുരം: തിരക്കേറിയ നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാനായി ബൈപാസ് നിർമ്മാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. സർവേ നടപടികളാണ് ആരംഭിച്ചത്. പുതിയ ബൈപാസ് നിർമ്മാണത്തിനുള്ള രൂപരേഖയ്ക്ക് വേണ്ടിയാണ് സർവേ പഠനം നടത്തുന്നത്. പത്തനംതിട്ട റോഡിൽ കല്ലുംകടവ് പെട്രോൾ പമ്പിന് മുന്നിൽ നിന്ന് തുടങ്ങി വൺവേ റോഡ്, നെടുംപറമ്പ് ജംഗ്ഷൻ, ചെമ്മാൻപാലം, സബ് സ്റ്റേഷൻ വരെയാണ് ബൈപാസ് നിർമ്മിക്കുന്നത്. ബൈപാസ് യാത്ഥ്യമായാൽ നഗരത്തിലെ ഗതാഗതക്കുരുക്ക് പൂർണമായും പരിഹരിക്കാൻ കഴിയും. ഇതിനായി സംസ്ഥാന സർക്കാർ ബഡ്‌ജറ്റിൽ നാല് കോടി രൂപ അനുവദിച്ചിട്ടുണ്ട്. സർവേ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കെ.ബി. ഗണേശ്കുമാർ എം.എൽ.എ നിർവഹിച്ചു.