prathikal
പി​ടി​യി​ലാ​യ പ്ര​തി​കൾ

കൊ​ട്ടി​യം: വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് റെ​യിൽ​വെ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താൻ ശ്ര​മി​ച്ച കേസിൽ പിടിയിലായ യുവാക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മ​യ്യ​നാ​ട് ധ​വ​ള​ക്കു​ഴി ഗ്രീ​ഷ്​മാ ഭ​വ​നിൽ അ​നൂപ് (23), ധ​വ​ളക്കു​ഴി പുത്തൻ​ക​ട​വിൽ പുൽ​ച്ചാ​ടി എ​ന്ന് വി​ളി​ക്കു​ന്ന ദീ​പ​ക് ജ​യ​സൂ​ര്യ (22) എ​ന്നി​വ​രെ കഴിഞ്ഞ ദിവസമാണ് ഇരവിപുരം പൊലീസ് പിടികൂടിയത്.

ക​ഴി​ഞ്ഞ ഡി​സം​ബർ 29ന് രാ​ത്രി 10 മ​ണി​യോ​ടെ ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന മ​യ്യ​നാ​ട് സ്വ​ദേ​ശി ബി​നു​വി​നെയാണ് ഇവർ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വിൽപ്പോയ പ്രതികളെകുറിച്ച് ഇ​ര​വി​പു​രം സി.ഐ വി​നോ​ദി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തിൽ എ​സ്.ഐമാ​രാ​യ​ ബി​നോ​ജ് കു​മാർ, ശ്രീ​ജി​ത്ത്, എ.എ​സ്.ഐ ദി​നേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.