കൊട്ടിയം: വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് റെയിൽവെ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായ യുവാക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മയ്യനാട് ധവളക്കുഴി ഗ്രീഷ്മാ ഭവനിൽ അനൂപ് (23), ധവളക്കുഴി പുത്തൻകടവിൽ പുൽച്ചാടി എന്ന് വിളിക്കുന്ന ദീപക് ജയസൂര്യ (22) എന്നിവരെ കഴിഞ്ഞ ദിവസമാണ് ഇരവിപുരം പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ഡിസംബർ 29ന് രാത്രി 10 മണിയോടെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മയ്യനാട് സ്വദേശി ബിനുവിനെയാണ് ഇവർ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതികളെകുറിച്ച് ഇരവിപുരം സി.ഐ വിനോദിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐമാരായ ബിനോജ് കുമാർ, ശ്രീജിത്ത്, എ.എസ്.ഐ ദിനേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.