കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം ആലുംകടവ് 3910-ം നമ്പർ ശാഖാ ഓഫീസിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ ഭദ്രദീപം തെളിച്ച് നിർവഹിച്ചു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതു സമ്മേളനം യൂണിയൻ സെക്രട്ടറി എ. സോമരാജൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്. സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എസ്. സുചി, അഡ്വ. ടി.പി. സലിംകുമാർ, കെ. വിജയൻ, വനിതാ സംഘം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി മധുകുമാരി, സ്മിത, ബിജു കുറശ്ശേരിൽ, ചന്ദ്രൻ. രാജേന്ദ്രൻ പോരോളിൽ, ജലജാക്ഷൻ, ഗോപകുമാർ, രമണൻ, മോഹൻദാസ്, രവി വയലിത്തറ എന്നിവർ പ്രസംഗിച്ചു.