കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ ഡ്യൂട്ടിക്കിടയിൽ അപകടത്തിൽപ്പെട്ട് മരിച്ച എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ എം.എസ്.വിപിൻകുമാറിനെ പൊലീസ് അസോസിയേഷൻ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.
സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ ഉദ്ഘാടനം ചെയ്തു. എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കാമാണ്ടന്റ് ആർ.ബാലൻ, അസി.കമാണ്ടന്റ് എ.രാജു, കെ.പി.ഒ.എ യൂണിറ്റ് പ്രസിഡന്റ് കെ.സുരേഷ് കുമാർ, കെ.പി.എ ജില്ലാ സെക്രട്ടറി ജിജു.സി.നായർ, ജില്ലാ സെക്രട്ടറി എസ്.ഷഹീർ, സംസ്ഥാന നിർവാഹക സമിതി അംഗം വി.ചന്തു, വൈസ് പ്രസിഡന്റ് കനീഷ, കെ.പി.എ ഭാരവാഹികളായ സി.വിനോദ് കുമാർ, സി.വിമൽകുമാർ, സാജു, വിനൂബ്, ബിജോയി തുടങ്ങിയവരും എം.എസ്.വിപിൻകുമാറിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.