അഞ്ചൽ: ഇടമുളയ്ക്കൽ ആലക്കുന്നിൽ പ്രവർത്തനം ആരംഭിച്ച അശ്വഗന്ധ ആയുർവേദിക് ഹെൽത്ത് സെന്ററിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ വാർഡ് മെമ്പർ അനിലാ ഷാജി അദ്ധ്യക്ഷത വഹിച്ചു. കരവാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജൻ, സി.പി.എം ഇടമുളയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ. മോഹനകുമാർ, എസ്.എൻ.ഡി.പി യോഗം ചെമ്പകരാമനല്ലൂർ ശാഖാ പ്രസിഡന്റ് സുരേഷ് കുമാർ, ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.