അഞ്ചൽ: സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തിയ മൂന്ന് യുവാക്കളെ അഞ്ചൽ പൊലീസ് പിടികൂടി.
അഞ്ചൽ ഏറം എടമുകളിൽ വീട്ടിൽ അൽത്താഫ് (19) ,പവിഴവിള വീട്ടിൽ ഗോകുൽ (20), കലാലയത്തിൽ അജേഷ് (20) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ കരുകോൺ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നിന്നുമാണ് ഇവരെ അഞ്ചൽ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് കഞ്ചാവു പൊതികളും പിടിച്ചെടുത്തു. പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.