അഞ്ചൽ: അഞ്ചൽ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മുൻ ഡിസ്ട്രിക്ട് ഗവർണർമാരെ ആദരിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗം ലയൺസ് മുൻ ഇന്റർനാഷണൽ ഡയറക്ടറും പി.ആർ.എസ് ഗ്രൂപ്പ് ചെയർമാനുമായ ആർ. മുരുകൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എം.ബി. തോമസ് അദ്ധ്യക്ഷത വഹിച്ചു. മുൻ ഗവർണർമാരായ സാബു കരിക്കാശ്ശേരി, കുര്യൻ ജോൺ, രാജൻ ഡാനിയേൽ, സി.വി. മാത്യു, അഡ്വ. ജി. സുരേന്ദ്രൻ, കെ. സുരേഷ്, ജി. ഹരിഹരൻ, എസ്. ശ്രീകുമാരൻ, സി.വി. ശ്യാംസുന്ദർ, ജോൺ ജി. കൊട്ടറ, ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ എന്നിവരെയാണ് ആദരിച്ചത്. യോഗത്തിൽ ലയൺസ് സോൺ ചെയർമാൻ അനീഷ് കെ. അയിലറ, ക്ലബ് സെക്രട്ടി രാധാകൃഷ്ണൻ സി. പിള്ള, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, യോഹന്നാൻ ശങ്കരത്തിൽ, ശ്രീകണ്ഠൻപിള്ള, ജി. സുഗതൻ, കെ. യശോധരൻ ഏരൂർ, കെ. ശ്രീധരൻ വയലാ, കെ.എസ്. ജയറാം എന്നിവർ പ്രസംഗിച്ചു.