c
വധശ്രമക്കേസ് പ്രതി പിടിയിൽ

കൊല്ലം: ബേക്കറി ജീവനക്കാരനെ കടയിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. കരുനാഗപ്പള്ളി മണപ്പള്ളികേക്ക് ഹൗസിലെ ജീവനക്കാരാനായ പുന്നക്കുളം ആലക്കടതെക്കതിൽ സൽഹലിനെ (22) വടികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പിച്ച കേസിൽ ശാസ്താംകോട്ട മനക്കര വിഷ്ണു ഭവനത്തിൽ വിഷ്ണുവാണ് (26) പിടിയിലായത്.

കഴിഞ്ഞ വർഷം ജൂലായ് ഒന്നിനായിരുന്നു സംഭവം. കടയിലെ സി.സി ടി.വി ദൃശ്യങ്ങൾ നൽകാതിരുന്നതിന്റെ വിരോധത്തിൽ വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സൽഹലിനെ ആക്രമിക്കുകയായിരുന്നു. കേസിലെ ഒന്നാംപ്രതി വിശാലിനെ നേരത്തെ പിടികൂടിയിരുന്നു. കരുനാഗപ്പള്ളി സി.ഐ മഞ്ജുലാൽ, എസ്‌.ഐ ജയശങ്കർ എന്നിവരുടെ നേതൃത്ത്വത്തിലാണ് പ്രതിയെ പിടികൂടിയത്.