കൊല്ലം: 'സൈബർ കുറ്റകൃത്യങ്ങൾ, നിയമം സുരക്ഷ' എന്ന വിഷയത്തെ കുറിച്ച് കൊല്ലം കരിക്കോട് ടി.കെ.എം എൻജിനീയറിംഗ് കോളേജിൽ നടന്ന സെമിനാറിൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി കെ.സഞ്ജയ് കുമാർ ഗുരുഡിൻ ക്ലാസെടുത്തു. നന്മയും തിന്മയും നിറഞ്ഞതാണ് സൈബർ ലോകം. ചതിക്കുഴികൾ മനസിലാക്കി നന്മയുടെ പാതയിലൂടെ സഞ്ചരിക്കണം. രാജ്യത്തിന്റെ വികസനത്തിന് ഈ മേഖലയിൽ കൂടുതൽ കണ്ടുപിടുത്തങ്ങൾ നടത്താൻ പുതുതലമുറ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങൾ, നിയമങ്ങൾ, സുരക്ഷ എന്നിവയെക്കുറിച്ച് നടത്തിയ ക്ലാസ് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായിരുന്നു. കൊല്ലം എ.സി.പി പ്രതീപ് കുമാർ, ഡി.സി.ആർ.ബി, എ.സി.പി അനിൽ കുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ.ടി.എ.ഷാഹുൽ ഹമീദ്, ജി.എസ്.ഐ ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.