കരുനാഗപ്പള്ളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ഓച്ചിറ ബ്ലോക്ക് വാർഷിക സമ്മേളനം അൽഹന ഓഡിറ്റോറിയത്തിൽ ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി. ചന്ദ്രശേഖരപിള്ള സംഘടനാ റിപ്പോർട്ടും എ. സുകേശൻ പ്രവർത്തന റിപ്പോട്ടും അവതരിപ്പിച്ചു. എം. ഹനീഫ, പി. കാസിംകുഞ്ഞ്, ബി. പത്മകുമാരിഅമ്മ, വി. ഗോപാലകുറുപ്പ്, കെ.എസ്. വിശ്വനാഥൻപിള്ള, കെ. രാജീവ് ലാൽ, എസ്. രമണിക്കുട്ടിഅമ്മ, മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ, ആർ. രാമചന്ദ്രൻപിള, അബ്ദുൽ ലത്തീഫ് എന്നിവർ പ്രസംഗിച്ചു. എം.ഹസൻകുഞ്ഞ് (പ്രസിഡന്റ്) കെ. രാജീവ് ലാൽ (സെക്രട്ടറി) എസ്. രമണിക്കുട്ടിഅമ്മ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.