കരുനാഗപ്പള്ളി: തുറയിൽകുന്ന് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കുമാരനാശാൻ ഗ്രന്ഥശായുടെ വാർഷികാഘോഷ പരിപാടികൾ സമാപിച്ചു. സമാപനസമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസിഡന്റ് ഡോ. ജാസ്മിൻ അദ്ധ്യക്ഷത വഹിച്ചു. 25-ാം വാർഷികത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ മികവ് തെളിയിച്ച 25 പ്രതിഭകളെ നഗരസഭാ ചെയർപേഴ്സൺ എസ്. സീനത്ത്, കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് എന്നിവർ ചേർന്ന് ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ശിവരാജൻ, കൗൺസിലർമാരായ എം. മഞ്ജു, സുജി പുഷ്പാംഗദൻ, വികാരി ഫാ. ബെൻസൺ ബെൻ, പി. രാജു, കെ.ആർ. രാജേഷ്, ഷിബു എസ്. വയലകത്ത്, എം. ബിജു, ആൾഡ്രീൻ എന്നിവർ സംസാരിച്ചു.