photo

കൊട്ടാരക്കര: യുവാവിനെ വിറകിന് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മാതൃസഹോദരൻ അറസ്റ്റിൽ. കോട്ടാത്തല സരിഗ ജംഗ്ഷൻ ചരുവിള വീട്ടിൽ അനിൽകുമാറിനെയാണ് (44) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അനിൽകുമാറിന്റെ സഹോദരിയുടെ മകൻ പ്രശാന്തിനെയാണ് (29) അടിച്ച് പരിക്കേൽപ്പിച്ചത്. തലയിലും മുഖത്തും കാലിലും സാരമായി പരിക്കേറ്റ പ്രശാന്തിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയിൽ വീടിന് സമീപമായിരുന്നു ആക്രമണം. അനിൽകുമാർ മദ്യലഹരിയിൽ പതിവായി ബഹളം വയ്ക്കുന്നത് ചോദ്യം ചെയ്തതിനാണ് പ്രശാന്തിനെ ആക്രമിച്ചത്. വധശ്രമത്തിനാണ് കേസെടുത്തത്.