കൊല്ലം: ഡൽഹി കൂട്ടക്കൊലയിലും ഫാസിസ്റ്റ് ഗൂഢാലോചനയിലും പ്രതിഷേധിച്ച് അദ്ധ്യാപക സർവീസ് സംഘടന സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ചിന്നക്കട ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ നടന്ന പരിപാടി സി.പി.ഐ ദേശീയ കൗൺസിൽ അംഗം എൻ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു.
ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എൻ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുകേശൻ ചൂലിക്കാട്, എ.കെ.എസ്.ടിയു സംസ്ഥാന സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ, കെ.ജി.ഒ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. അദ്ധ്യാപക സർവീസ് സംഘടന സമര സമിതി ജില്ലാ കൺവീനർ ആർ. രാജീവ് കുമാർ സ്വാഗതവും ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ. വിനോദ് നന്ദിയും പറഞ്ഞു.
എ.കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ഹാരിസ്, ജില്ലാ സെക്രട്ടറി കെ.എസ്. ഷിജുകുമാർ,കെ.ജി.ഒ.എഫ് ജില്ലാ സെക്രട്ടറി കെ.ജി. പ്രദീപ് കുമാർ, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്. അശ്വനി കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.