പാരിപ്പള്ളി: കല്ലുവാതുക്കൽ നടയ്ക്കൽ സർവീസ് സഹകരണ ബാങ്കിൽ കുടുംബശ്രീ യൂണിറ്റുകൾക്കായി നടപ്പിലാക്കുന്ന ലഘുവായ്പാ പദ്ധതി മുറ്റത്തെ മുല്ലയ്ക്ക് തുടക്കമായി. എഴിപ്പുറം കുടുബശ്രീ യൂണിറ്റിന് വായ്പ നൽകി മുൻ എം.പി പി. രാജേന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി. ഗണേശ് അദ്ധ്യക്ഷത വഹിച്ചു. രാജേഷ് സ്വാഗതം പറഞ്ഞു. അസി. രജിസ്ട്രാർ മുരളീധരൻ പദ്ധതി വിശദീകരണം നടത്തി. കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു, ജയപ്രകാശ്, ഷിബു, ധർമ്മപാലൻ, കുഞ്ഞയ്യപ്പൻ, രജനി, രജനി മനോജ്, ഷൈല അശോകദാസ്, വിഷ്ണു, ബാങ്ക് സെക്രട്ടറി രാജി എന്നിവർ സംസാരിച്ചു.
ബാങ്ക് പരിധിയിലെ കല്ലുവാതുക്കൽ, ചിറക്കര, ചാത്തന്നൂർ പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു യൂണിറ്റിന് പത്ത് ലക്ഷം രൂപയാണ് വായ്പയായി നൽകുന്നത്.