c
കൊറ്റങ്കരയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം

കൊല്ലം : കേരളാ വാട്ടർ അതോറിറ്റി മുഖേനയുള്ള ശുദ്ധജലം കുണ്ടറ കൊറ്റങ്കരയിൽ കഴിഞ്ഞ 2 മാസക്കാലമായി ലഭിക്കാത്തതിൽ കോൺഗ്രസ് കൊറ്റങ്കര, പേരൂർ മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗം പ്രതിഷേധിച്ചു.

1982ൽ സ്ഥാപിച്ച കുഴൽക്കിണറുകളുടെ ശേഷി നശിച്ചിട്ടും പുതിയത് നിർമ്മിക്കുവാൻ നടപടി സ്വീകരിച്ചിട്ടില്ല. കാലഹരണപ്പെട്ട പമ്പ് സെറ്റുകൾ മാറ്റി സ്ഥാപിക്കണമെന്നും രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും മണ്ഡലം പ്രസിഡന്റുമാരായ കൊല്ലങ്കാവിൽ ജയശീലൻ, രാജൻ കുമാർ എന്നിവർ അറിയിച്ചു.

യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.ആർ.വി. സഹജൻ, രഘു പാണ്ഡവപുരം, ബ്ലോക്ക് പ്രസിഡന്റ് നാസിമുദ്ദീൻ ലബ്ബ, അഡ്വ. ധർമ്മരാജൻ എന്നിവർ സംസാരിച്ചു.