photo
വയല എൻ.വി.യു.പി സ്കൂൾ വാർഷികാഘോഷം പ്രൊഫ. എസ്. ശിവപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: വയല എൻ.വി.യു.പി. സ്കൂൾ വാർഷികവും പഠനോത്സവവും യാത്രഅയപ്പ് സമ്മേളനവും പ്രൊഫ. എസ്. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ. തങ്കപ്പൻപിളള അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ഡെപ്യൂട്ടി മേയറും പൂർവ വിദ്യാർത്ഥിയുമായ എസ്. ഗീതാകുമാരി, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി, ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ദിനേശ് കുമാ‌ർ, ബി. മുരളീധരൻപിള്ള, പി. അശോക് കുമാർ, കലാ ജയരാജ്, ബേബി ഷീല, കെ.ജി. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.